അത്തോളി : അത്താണി – ആനപ്പാറ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന്കൊ ങ്ങന്നൂരിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.
അത്തോളി വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇരിപ്പിടവും പ്രത്യേക ക്യൂ സമ്പ്രദായവും അനുവദിക്കണമെന്നും കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥിരമായി മരുന്ന് ആവശ്യമുള്ളവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ നൽകണമെന്നും, കൊങ്ങന്നൂർ വായനശാല കേന്ദ്രീകരിച്ച് പകൽവീട് ആരംഭിക്കണമെന്നും സൗഹൃദ കൂട്ടായ്മ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

അത്തോളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഉണ്ണി മാധവൻ, എൻ പ്രദീപൻ, കെ ശശികുമാർ ശിവദാസൻ ശിവഗംഗ, ആണ്ടിയേരി ആലിക്കോയ കാഞ്ഞിരത്തിൽ പ്രകാശൻ, മൈത്രയൻ കളഭം, കെ ടി ഗോപാലൻ ശങ്കരൻ ശാരിക എന്നിവർ സംസാരിച്ചു.
കെ ടി ബാബു സ്വാഗതവും പി വി ശിവരാമൻ നന്ദിയും രേഖപ്പെടുത്തി.
പി വി ശിവരാമൻ (ചെയർമാൻ ), ശിവദാസൻ ശിവഗംഗ (വൈസ് ചെയർമാൻ ) കെ ടി ബാബു (കൺവീനർ) എൻ സുരേഷ് കുമാർ (ജോയിൻറ് കൺവീനർ) മൈത്രയൻ കളഭം (ട്രഷറർ) എന്നിവർ ഭാരവാഹികളായും ആണ്ടിയേരി ആലിക്കോയ, കെഎം ശിവാനന്ദൻ , കെ ടി ഗോപാലൻ , ജാനു വട്ടോളി , കുനിയിൽ ശശി, സുജാത എം കെ , ശങ്കരൻ ശാരിക, കുഞ്ഞായൻ നടുക്കണ്ടി താഴെ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു.

