അത്തോളി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 7, 8 തീയതികളിൽ അത്തോളി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവർത്തി പരിചയ – ഐടി മേളകളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
ഉപജില്ലയിലെ 73 സ്കൂളുകളിൽ നിന്നായി മൂവായിര ത്തോളം പ്രതിഭകൾ 261 ഇനങ്ങളിലായി മാറ്റുരയ്ക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് എന്നീ ഇനങ്ങൾ ഈ വർഷം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാഗതസംഘരൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ കെ മണി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു വിശദീകരണം നടത്തി .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.അനിൽകുമാർ, ഇ.അനിൽകുമാർ, തഫാന റിജാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വിജയൻ, ശാന്തി മാവീട്ടിൽ ,ഇ.എം ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം രാജൻ, ഇ . രമേശ് , എം.സുഗതകുമാരി ,സബിത പവിത്രം , ബിനീഷ് കൊളക്കാട് എൻ എം രാധിക, ടി ജിനിഷ, ഷെമീർ കെ.എ.കെ., കുഞ്ഞായൻ കുട്ടി, പി.ടി.എ പ്രസിഡണ്ട് വി.എം ഷിജു, എസ് എം.സി ചെയർമാൻ ജസ് ലീൽ കമ്മോട്ടിൽ, പ്രിൻസിപ്പൽ കെ കെ മീന ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.പി ഫൈസൽ, ഹെഡ്മിസ്ട്രസ് പി പ്രസീജ , സ്റ്റാഫ് സെക്രട്ടറി കെ സജീവൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജയകൃഷ്ണൻ (ചെയർമാൻ), പ്രിൻസിപ്പൽ കെ.കെ.മീന (ജന. കൺവീനർ) എ.ഇ.ഒ എം.കെ മഞ്ജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

