അത്തോളി : കഴുത്ത് വേദന, നടുവേദന, മുട്ടുവേദന, തോൾ വേദന, സന്ധിവേദന തുടങ്ങിയവക്ക് അത്തോളിയിൽ രണ്ടു ദിവസത്തെ സൗജന്യ ഫിസിയോതെറാപ്പി സൗകര്യം. അത്തോളി ഹൈസ്കൂളിന് സമീപത്തെ ഹീൽ ഹബ് റീഹാബിലിറ്റേഷൻ സെൻ്ററാണ് ഓഗസ്റ്റ് 24, 25 തിയ്യതികളിൽ സൗജന്യ ചികിത്സ നൽകുന്നത്.
അത്തോളിയിലും സമീപ പ്രദേശങ്ങളിലുള്ള, ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യമായി ഫിസിയോതെറാപ്പി പരിചരണം ലഭ്യമാവും.
സ്പോർട്സ് പരിക്ക്, സർജറി കഴിഞ്ഞുള്ള പരിചരണം, സ്ട്രോക്ക്, പാർക്കിൻസൺസ്, ന്യൂറോളജി സംബന്ധമായ പ്രശ്നങ്ങൾ, നടത്തത്തിലെ വിഷമതകൾ എന്നിവക്കുള്ള വിഭഗദ്ധ സേവനവും ലഭ്യമാകും.പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ ആവശ്യമായ വിലയിരുത്തലും ചികിത്സാ നിർദേശങ്ങളും ഉണ്ടാവും. 95444 18400 എന്ന നമ്പറിൽ വാട്സാപ് വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോൺ: 0496 2238400.
