അത്തോളി: തൊഴിലുറപ്പ് വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും ഉയർത്തണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ്ണ നടത്തി.
അശാസ്ത്രീയമായ എൻ എം എം എസ് ആപ്പ് നിർത്തലാക്കുക, ലേബർ ബഡ്ജറ്റ് ഉയർത്തുക, പണിയായുധ വാടക പുനസ്ഥാപിക്കുക, കാർഷിക മേഖലയെ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും ഉന്നയിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സുഷമ സി.ബി. അധ്യക്ഷത വഹിച്ചു. സി.പി.എം അത്തോളി ലോക്കൽ സെക്രട്ടറി പി.എം. ഷാജി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഗിരിജ എൻ.ടി, ജയൻ, റീജ എന്നിവർ സംസാരിച്ചു. നാന്നൂറിലധികം തൊഴിലാളികൾ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.

