തലക്കുളത്തൂർ: തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്, എടക്കര ഡോൺ പബ്ലിക് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ലോക കൊതുക് ദിനാചരണവും’ പാലിയേറ്റീവ് രോഗികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു.
“ഇന്നത്തെ പ്രതിരോധം, നാളത്തെ സംരക്ഷണം” എന്ന സന്ദേശമുയർത്തി കൊതുക് വിമുക്ത സമൂഹം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോൺ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പി.കെ. നിഷാന്ത് സ്വാഗതം ആശംസിച്ചു.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് ഡോൺ പബ്ലിക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച 25-ഓളം ഭക്ഷ്യകിറ്റുകൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ കൈമാറി.

തലക്കുളത്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷീബ എം.എം മുഖ്യപ്രഭാഷണം നടത്തി. ജെ.എച്ച്.ഐ നിഷ കൊതുകുജന്യ രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. റിജു സി.പി. (ഹെൽത്ത് ഇൻസ്പെക്ടർ), ഷേർളി (പാലിയേറ്റീവ് നേഴ്സ്), നിമിഷ (ഫിസിയോതെറാപ്പിസ്റ്റ്), മജീദ് കെ.പി. (നൂറുൽ അമീൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), ഷറഫു എ. കെ. (സെക്രട്ടറി). സ്കൂൾ ഹെഡ് ഗേൾ ലിയ ഫാത്തിമ എന്നിവർ സംസാരിച്ചു.

