അത്തോളി: അത്തോളി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് സ്മാരക സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ റഈസുദ്ദീൻ വാഹിദ് അധ്യക്ഷനായി.എ.കെ ഷമീർ മാസ്റ്റർ, കെ.ടി.കെ ഹമീദ്, ജാഫർ കൊട്ടാരോത്ത്,ഫഹദ് അബൂബക്കർ, മിർഷാദ് പറക്കുളം എന്നിവർ സംസാരിച്ചു.
ഹാദി അഷ്റഫ് സ്വാഗതവും അഫ് ലഹ് നന്ദിയും പറഞ്ഞു. അഡ്വ.ആദിൽ കമ്മോട്ടിൽ ക്വിസ് മത്സരം നിയന്ത്രിച്ചു.ആയിശ നമ്റ, കെ.ആത്മജ കൃഷ്ണ,ആയിശ സബ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

