അത്തോളി: പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ പ്രവർത്തന ഫണ്ട് സമാഹരണം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ യൂണിറ്റ് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ശ്യാംജി പുത്തലത്തിൽ നിന്ന് സ്വീകരിച്ചു. യൂണിറ്റ് സെക്രട്ടറി കെ ടി ശേഖർ, ജോയിൻ്റ് സെക്രട്ടറി സുരേഷ് അക്ഷരി എന്നിവർ സന്നിഹിതരായി. ഓഗസ്റ്റ് 21 ന് നടക്കുന്ന യൂണിറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രവർത്തന ഫണ്ട് സമാഹരിക്കുന്നത്.

