അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയത്തിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

യൂ പി വിഭാഗം പ്രസംഗ മത്സരത്തിൽ കൈലാസ് വി ടി (ജി വി എച്ച് എസ് എസ് അത്തോളി ) ഒന്നാം സ്ഥാനം നേടി. രണ്ട്, മൂന്നു സ്ഥാനങ്ങൾ യഥാക്രമം അനന്തിക എ ജെ, അനിക എസ് (ഇരുവരും മൊടക്കല്ലൂർ എ യു പി എസ്) എന്നിവർ കരസ്ഥമാക്കി.
സുധാകരൻ ചിറപ്പുറത്ത്, അനിതഭായ് ടീച്ചർ എന്നിവർ വിധിനിർണ്ണായകരായി. വനിത വേദി പ്രസിഡന്റ് സ്മിത ഓ. കെ, സെക്രട്ടറി ഷിജി കൂമുള്ളി ലൈബ്രറിയൻ സബിത സി. കെ എന്നിവർ സംസാരിച്ചു.

