അത്തോളി : സി.പി.എം കൊങ്ങന്നൂർ, ആനപ്പാറ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ശുചീകരണം നടത്തി. അത്തോളി അത്താണി – ആനപ്പാറ നടത്തിയ ശുചീകരണ പ്രവൃത്തി സി പി എംഅത്തോളി ലോക്കൽകമ്മിറ്റി സെക്രട്ടറി പി.എം ഷാജി ഉദ്ഘാടനം ചെയ്തു.

ആനപ്പാറ ബ്രാഞ്ച് സെക്രട്ടറി രജിത നാറാണത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ അംഗങ്ങളായ അനിൽ കുമാർ എടവലത്ത്,തഫാന റിജാസ്, എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ലോക്കൽ കമ്മിറ്റി അംഗം ശശികുമാർ സ്വാഗതം പറഞ്ഞു. എൻ പ്രദീപൻ, കെ.ടി ബാബു, പി വി ശിവരാമൻ എന്നിവർ നേതൃത്വം നൽകി.

