എലത്തൂർ : പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. എരഞ്ഞിക്കൽ സ്വദേശി സാഗേഷ് കുമ്പാളി (25) ആണ് എലത്തൂർ പൊലീസിൻ്റെ പിടിയിലായത്.
ബത്തേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ റിസോർട്ട് വളഞ്ഞ് എലത്തൂർ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

