അത്തോളി : എഴുത്തുകാരനും നാടക, സാംസ്കാരിക പ്രവർത്തകനുമായ ആർ എം .ബിജുവിനെ അനുസ്മരിച്ചു. മൂന്നാം ചരമവാർഷിക ദിനത്തിൽ ഇല കോഴിക്കോട് ,സ്പേഴ്സ് അത്തോളി എന്നിവയുടെ നേതൃത്വത്തിൽ സ്പേഴ്സ് അത്തോളി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണയോഗത്തിൽ പ്രമുഖ നാടകകൃത്ത് പ്രദീപ്കുമാർ കാവുന്തറ അനുസ്മരണ പ്രഭാഷണം നടത്തി . കവി രഘുനാഥൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു. സ്പേസ് പ്രസിഡണ്ട് ഗോകുൽദാസ് , മിനുരാജ് ,ദിലീഫ് ,ഷെറീജ് അത്തോളി തുടങ്ങിയവർ സംസാരിച്ചു.
