അത്തോളി: ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പ്രതിസന്ധിയിലാക്കിയ യു ഡി എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇടതു മുന്നണി ഓഗസ്റ്റ് 3-ന് അത്തോളി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണ്ണയും നടത്തും.
എൽഡിഎഫ് സർക്കാർ ബജറ്റിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഈ വർഷത്തേക്ക് 10,189 കോടി രൂപ വകയിരുത്തിയിരുന്നതാണ്. പുതിയ ബജറ്റിൽ യുഡിഎഫ് സർക്കാർത് 8655.45 കോടി രൂപയായി വെട്ടിക്കുറച്ചു. 1533.55 കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അത്തോളി പഞ്ചായത്തിലും ഇതിന് ആനുപാതികമായ കുറവുണ്ടായതോടെ പദ്ധതി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഫണ്ട് ലഭിക്കാത്തതിനാൽ പൂർത്തിയാക്കിയ പദ്ധതികൾക്ക് പണം നൽകാനാകാതെ വെട്ടിലായിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.
സർക്കാറിൻ്റെ പിടിപ്പുകേട് ഫാമിലി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരുടെ സേവനം,സർക്കാർ ആശുപത്രികൾക്കുള്ള മരുന്ന് വിതരണം, പാലിയേറ്റീവ് കെയർ പദ്ധതികൾ, അങ്കണവാടികളിലെ പോഷകാഹാര വിതരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണം, മൃഗാശുപത്രികളിലേക്കുള്ള അവശ്യമരുന്നു വിതരണം തുടങ്ങിയ കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. 3-ന് രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ചിലും ധർണ്ണയിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു

