അത്തോളി : ബാലസംഘം അത്തോളി മേഖല സമ്മേളനം കണ്ണിപ്പൊയിൽ എ.യു പി . സ്കൂളിൽ ഒരുക്കിയ എം ലക്ഷ്മി നഗറിൽ എ. എം വേലായുധൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം കോഴിക്കോട് ജില്ല അക്കാദമിക് കൺവീനർ കെ.പി. പ്രിയദർശൻ, ജില്ല പഞ്ചായത്ത് അംഗം കെ കെ ശോഭ, ഏരിയ കൺവീനർ ബീജു എൻ ടി, ഏരിയ പ്രസിഡൻ്റ് അനന്യ സുഗുണൻ, പി.എം ഷാജി, കെ.ടി .ബാബു എന്നിവർ സംസാരിച്ചു.
മേഖല പ്രസിഡൻ്റ് ആദിത്യൻ അധ്യക്ഷം വഹിച്ചു . മേഖല സെക്രട്ടറി അഥീന കെ.പി സ്വാഗതവും ജോ: സെക്രട്ടറി ദേവനന്ദ നന്ദിയും പറഞ്ഞു. 28 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ : സെക്രട്ടറി – നബ്ഹാൻ കൊങ്ങന്നൂര്, ജോ: സെക്രട്ടറിമാർ – ദേവനന്ദ കൊളക്കാട്, അലോക് എൻ കെ. പ്രസിഡൻ്റ് – ഋതു കാർത്തിക, വൈസ് പ്രസിഡൻ്റുമാർ– അഥീന കെ.പി , ഹൃദ്യ പി.കെ . കൺവീനർ– കെ.സി വിനോദ് , ജോ. കൺവീനർമാർ – രജിത ആനപ്പാറ, ശശികുമാർ പി. കോ:ഒഡിനേറ്റർ– ഷെമീർ കൊങ്ങന്നൂർ.

