പൂക്കാട്: പൂക്കാട് കലാലയം ലൈബ്രറി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കവി ബിനേഷ് ചേമഞ്ചേരിയുടെ കവിതാ സമാഹാരം രാപ്പകലുകളുടെസൂത്രവാക്യം പ്രകാശനം ചെയ്തു. കലാലയം സര്‍ഗവനിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന് ഡോ. പി സുരേഷ് പ്രകാശനം നിര്‍വഹിച്ചു.
അഭയം വിദ്യാര്‍ത്ഥികളായ പി.പി. ഋഷികേശ്, ഷെമിന ഗ്ലാഡിസ് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. കുമാരി ശിവപ്രിയ പുസ്ത പരിചയം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജയരാഘവന് ചേലിയ സ്വാഗതവും കെ.ബി. രാജശ്രീ നന്ദിയും പറഞ്ഞു. ശിവദാസ് ചേമഞ്ചേരി, ഷെരീഫ് മാസ്റ്റര്‍ കാപ്പാട്, ഡോ. ഹമീദ്, ഡോ അബൂബക്കര്‍ കാപ്പാട്, സത്യചന്ദ്രന് പൊയില്‍ക്കാവ്, സാബിറ ഏഞ്ചല്‍സ്, ബിനേഷ്, സരീഷ് ,അഡ്വ .കെ.ടി. ശ്രീനിവാസന്, ശിവദാസ് കാരോളി എന്നിവര്‍ സംബന്ധിച്ചു.

ശിവദാസ് പൊയില്‍ക്കാവ്, ദിവ്യകിരണ്‍, ആര്‍ദ്ര ഉണ്ണികൃഷ്ണന് ,ജോബി മാത്യു, വി.ജി.ഹരികൃഷ്ണന് എന്നിവര്‍ കവിതകളാലപിച്ചു. കവിതകള്‍ക്ക് യു.കെ. രാഘവന്, സുരേഷുണ്ണി, അനില്‍ കാഞ്ഞിലശ്ശേരി സുബേഷ് പത്മനാഭന്, എ.കെ.രമേശ്, ഷാജി എന്നിവര്‍ ക്യാന്‍വാസില്‍ ദൃശ്യാവിഷ്കാരം നടത്തി. ഡോ. ലജ്ന ഷോളിയുടെ നേതൃത്വത്തില്‍ കലാലയം നര്‍ത്തകിമാരായ ശ്രുതി, പുണ്യ രാജ്, അഭിന, മാളവിക, തീര്‍ത്ഥ എന്നിവര്‍ നൃത്താവിഷ്കാരവും നടത്തി.

