ഉള്ളിയേരി: ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായ് എന്ന സന്ദേശമുയർത്തി പാലോറ ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർസെക്കന്ററി വിദ്യാത്ഥികളുടെ നടന്ന പരസ്പരം പ്രവേശനോത്സവം എഴുത്തുകാരൻ ഡോ പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ് അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ, പ്രിൻസിപ്പൽ ഇൻ ചാർജ് ബി എൻ ജീന, സൗഹൃദ കോ ഓർഡിനേറ്റർ പി.പി ഷിനിൽ, കരിയർ ഗൈഡ് എം ബി മഞ്ജുഷ, ടി.കെ അനിൽകുമാർ, ടി.ടി അനീഷ് കുമാർ, കെ ഇർഷാദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കളുടെ സ്നേഹ സംഗമം, ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് എന്നിവ നടന്നു

