തലക്കുളത്തൂർ: പുറക്കാട്ടിരിയിൽ പട്ടാപകൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. കടവത്ത് പീടിക മുഹമ്മദലിയുടെ KL 11 B K 9232 നമ്പറിൽ ഉള്ള മെറൂൺ കളർ സുസുകി ആക്സസ് സ്കൂട്ടറാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷ്ടിക്കപ്പെട്ടത്.
രണ്ട് യുവാക്കൾ വന്ന് വീടിന്റെ ഗേറ്റ് തുറന്ന് ഒരാൾ സ്കൂട്ടറിൽ കയറി വീടിന്റെ പുറത്തെത്തിച്ച് മറ്റെയാളെ പിറകിൽ കയറ്റി ഓടിച്ചു പോകുന്ന ദൃശ്യം വീടിന്റെ സിസി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. വാഹന ഉടമയുടെ പരാതിയിൽ എലത്തൂർ പൊലീസെത്തി പരിശോധന നടത്തി.കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. സ്കൂട്ടർ കണ്ടെത്തുകയോ പ്രതികളെ കുറിച്ച് വിവരം കിട്ടുകയോ ചെയ്താൽ 7560927393,9061464444 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്

