അത്തോളി : അത്തോളി ജി എൽ പി സ്കൂളിന് സമീപം വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു . കിഴക്കയിൽ പുഷ്പയുടെ വീട്ടുമുറ്റത്തെ കിണർ ആണ് ഇന്ന് രാവിലെ ഇടിഞ്ഞത്. രണ്ട് മീറ്ററോളം ഇടിഞ്ഞുതാഴ്ന്ന കിണർ വീടിന് ഭീഷണിയായ നിലയിലാണ്.
രാവിലെ വീട്ടാവശ്യത്തിന് വീട്ടുകാർ കിണറിൽ നിന്ന് വെള്ളം കോരി ഉപയോഗിച്ചിരുന്നതാണ്. പിന്നീടാണ് കിണർ ആൾമറയോടെ ഇടിഞ്ഞത്. അടിഭാഗം പാറയായ കിണറിൽ വേനൽക്കാലത്ത് വെള്ളമുണ്ടാകാറില്ല.
അത്തോളി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. വാർഡ് മെംബർ ബിനീഷ് കൊളക്കാട് , ശാന്തി തീരം റസിഡൻ്റ്സ് ഭാരവാഹി എം. ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.

