കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കുമുള്ള ഞായറാഴ്ചയിലെ ഉച്ചഭക്ഷണം ഡി വൈ എഫ് ഐ അത്തോളി മേഖലാ കമ്മിറ്റി വക. ദിവസവും രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ആഹാരമെത്തിക്കാൻ ഡി വൈ എഫ് ഐ ആവിഷ്കരിച്ച മാതൃകാ പദ്ധതിയാണ് ഹൃദയപൂർവ്വം. ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികൾ മാറി മാറി ചുമതലയേറ്റെടുക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഞായറാഴ്ചയിലെ ഊഴം അത്തോളിയിലെ യുവജനങ്ങൾക്കായിരുന്നു. വിവിധ യൂണിറ്റുകൾ മുഖേന വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറ് ആശുപത്റിയില്‍ എത്തിച്ച് വിതരണം ചെയ്തു,

ഭക്ഷണ പൊതികൾ വഹിച്ചു കൊണ്ടുള്ള വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ നിർവഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ്, സദിക്ക് ജോർജ്, ജിതിൻ ഇഎം,അഭിജിത്ത് ഒ എം , സച്ചിൻ എം എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ നൂറുകണക്കിന് യുവാക്കൾ ഭക്ഷണപ്പൊതി ശേഖരണത്തിലും വിതരണത്തിലും പങ്കാളികളായി.

