നയൻ താരയെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ െട്രയ്ലർ നിർമ്മാതാക്കളായ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. നയൻതാരയുടെ
താഴ്ന്ന നിലയിൽ നിന്നുള്ള ജീവിതത്തിൻ്റെ ഉയർച്ചയിലേക്കുള്ള പടവുകൾ വ്യക്തമാക്കുന്നതാണ് – നയൻതാര : ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി. ഭർത്താവ് വിഗ്നേശ് ശിവൻ, നയൻ താരയുടെ കുടുംബം, സുഹൃത്തുക്കളും സഹപ്രവർത്തകരുമായ റാണ ദഗ്ഗുപതി, താപ്സി പന്നു, നാഗാർജ്ജുന അക്കിനേനി തുടങ്ങിയവർ നയതാരയെ കുറിച്ചുള്ള അഭിപ്രായങ്ങളും ഡോക്യുമെൻ്ററിയിൽ പങ്കുവെക്കുന്നു.

നടിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന വിവാദങ്ങളും അവയെ വിജയകരമായി അതിജീവിച്ചതിനെ കുറിച്ചും ഡോക്യുമെൻ്റ്റി പരാമർശിക്കുന്നുണ്ട്.
നയൻതാരയുടെ വിവാഹ ചിത്രം എന്ന നിലയിലായിരുന്നു നെറ്റ്ഫ്ളിക്സ് ആസൂത്രണം ചെയ്തിരുന്നത്. പിന്നീട് നടിയുടെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യു ഫിലിമായി മാറ്റുകയായിരുന്നു.

വിവാഹ ചടങ്ങ് ആഢംബരപൂർവ്വം നടത്തിയെങ്കിലും രജനീകാന്ത്, ഷാറൂഖ് ഖാൻ, എ.ആർ റഹ്മാൻ, സൂര്യ, തുടങ്ങി വളരെ ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. ഡോക്യുമെൻ്ററി നവംബർ 18 ന് സംപ്രേക്ഷണം ചെയ്യും
