അത്തോളി : ആർ ജെ ഡി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ ശങ്കരൻമാസ്റററുടെ നിര്യാണത്തിൽ ആർ ജെ ഡി അത്തോളി പഞ്ചായത്ത് കമ്മിററി അനുശോചിച്ചു.
കെ.ഡി.സി ബേങ്ക് ഡയരക്ടർ, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻ്റ്റ്, കെ.എസ്.എഫ്.ഇ. ഡയരക്ടർ ബോഡ് മെമ്പർ , തിക്കോടി എച്ച്.എം.എസ്. ചുമട്ട് , കൈവണ്ടി തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം തികഞ്ഞ സോഷ്യലിസ്ററുമായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
വി ജയലാൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സുരേന്ദ്രൻ, ആർ കെ രവീന്ദ്രൻ, കെ എം. എസ് കുറുപ്പ്, ആർ കെ അപ്പുക്കുട്ടി, ഒതയോത്ത് ശ്രീധരൻ, ഗോപാലൻ എന്നിവർ സംസാരിച്ചു

