കോഴിക്കോട് മെഡി കോളേജിൽ
സെക്യൂരിറ്റി ഗാര്‍ഡ്
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കും. പ്രായപരിധി: 60 വയസ്സില്‍ താഴെ. മെയ് 23ന് രാവിലെ ഒമ്പതിന് അസ്സല് രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.
പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്, മെസ്സ്ബോയ് ഒഴിവ്
കോഴിക്കോട് : ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ നാല് പ്രീമെട്രിക്, ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2026-27 വര്‍ഷത്തേക്ക് കുക്ക്, വാച്ച്മാന്, മെസ്സ്ബോയ്, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. പ്രായപരിധി: 18-45. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 22ന് രാവിലെ 10ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.
വിമുക്ത ഭടന്മാര്ക്ക് അവസരങ്ങള്‍
കോഴിക്കോട് : അമെന്‍ഡ് ഡെന്റല്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hr@amenddental.in എന്ന മെയില്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 999539234, 9544902234.
വര്‍ഷ സെക്യൂരിറ്റി സര്‍വീസില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8287220617.
എം/എസ് തോമസ് പി ജെ സെക്യൂരിറ്റി ഏജന്‍സി സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7023657731, 9495015719, 7907977636.

