കൊങ്ങന്നൂർ: ഡി വൈ എഫ് ഐ അത്തോളി മേഖല സമ്മേളനം കൊങ്ങന്നൂരിൽ ഒരുക്കിയ പുഷ്പൻ നഗറിൽ നടന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എസ് എസ് അതുൽ ഉദ്ഘാടനം ചെയ്തു. ജിതിൻ ഇഎം കൺവീനറായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധികൾ പങ്കെടുത്ത പ്രകടനവും നടന്നു.

ഭാരവാഹികളായി എസ് ബി അക്ഷയ് – (സെക്രട്ടറി), ശ്രേയസ് (പ്രസിഡൻ്റ്) സാദിഖ് എം കെ ( ട്രഷറർ), അഭിജിത്ത് ഒ. എം , ജിതിൻ ഇഎം ( ജോ സെക്രട്ടറി) അനില,സച്ചിൻ (വൈസ് പ്രസിഡൻ്റ്) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

