അത്തോളി: അത്തോളിയിലെ സംഗീതപ്രേമി കളുടെ ഹൃദയം കീഴടക്കിയ പാട്ടുകാരൻ വിടവാങ്ങി. ചാരിറ്റി പ്രവർത്തകൻ കൂടിയായ ഗായകൻ കൊയിലാണ്ടി മാരാമുറ്റം തെരുവിൽ താഴെക്കണ്ടി പ്രകാശൻ (62) ഇന്നലെയാണ് മരണമടഞ്ഞത്.
ഭാര്യ:റീഷ. മകൾ: ശ്രുതി.സഹോദരങ്ങൾ: ഹരിദാസൻ, രവീന്ദ്രൻ, മീര, സുരേഷ്.
വയറിംഗ് ജോലിക്കാരനായ പ്രകാശൻ അത്തോളിയിൽ വർഷങ്ങളായി സജീവമായി രംഗത്തുള്ള മ്യൂസിക് ക്ലബ്ബിൽ അംഗമായിരുന്നു. മ്യൂസിക് ക്ലബിൻ്റെ ജോയിൻ്റ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
മികച്ച ഗായകനായ ഇദ്ദേഹം മ്യൂസിക് ക്ലബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. പ്രകാശൻ ഉൾപ്പെട്ട ഗായക സംഘങ്ങൾ ചാരിറ്റിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കുന്ന തെരുവോര പാട്ടു പരിപാടികളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നിർദ്ധനരായ രോഗികൾക്ക് സമാഹരിച്ചു നൽകി വന്നത്. പ്രകാശനനോടൊപ്പം വേദികൾ പങ്കിട്ട നല്ല ഓർമ്മകളുണ്ട് അത്തോളിയിലെ വിവിധ മ്യൂസിക് കൂട്ടായ്മകളിലെലെ പാട്ടുകാർക്ക്.
കൊയിലാണ്ടി സ്വദേശിയായ പ്രകാശൻ അത്തോളിയിൽ നിന്നാണ് വിവാഹം കഴിച്ചത്. അത്തോളിയിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ വീടുകളിലും സ്ഥാപനങ്ങളിലും വയറിംഗ് ജോലി ചെയ്തിട്ടുണ്ട്

