ബാലുശ്ശേരി : വാണിജ്യാവശ്യങ്ങൾക്കുള്ള എൽ. പി. ജിയുടെ വില ക്രമവിരുദ്ധമായി വർധിപ്പിച്ചു കൊണ്ട് ഹോട്ടൽ, റസ്റ്റോറൻ്റ് മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ബാലുശ്ശേരി മേഖല കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ (കെ.എച്ച്. ആർ എ ) ആഭിമുഖ്യത്തിൽ ബാലുശ്ശേരി അങ്ങാടിയിൽ പ്രതിഷേധ റാലിയും തെരുവ് സംഗമവും സംഘടിപ്പിച്ചു.
ഹോട്ടൽ, ബേക്കറി,മറ്റ് ഭക്ഷ്യ നിർമ്മാണ സ്ഥാപനങ്ങൾ എന്നിവ കടുത്ത പാചകവാതക ക്ഷാമം കാരണം ദുരിതമനുഭവിക്കുമ്പോഴാണ് ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയായി ഗ്യാസ് സിലിണ്ടറിൻ്റെ വില 3200 രൂപയോളമായി വർധിപ്പിച്ചിരിക്കുന്നത്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതമാണ് സർക്കാറിൻ്റെ നയ വൈകല്യം കാരണം വഴിമുട്ടിപ്പോകുന്നത്. വർധിപ്പിച്ച പാചക വാതക വില ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ റാലിക്ക് കെ എച്ച്ആർഎ സംസ്ഥാന സമിതി അംഗം അബ്ദുൽ ഗഫൂർ, ഹമീദ് സന, കെ മോഹനൻ, ടി.എം സുരേന്ദ്രൻ , ടി കെ ശശി, ഷൗക്കത്ത് ഫോർട്ടീൻസ് എന്നിവർ നേതൃത്വം നൽകി.

