അത്തോളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി അത്തോളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ അത്തോളിയിൽ നടന്നു. സി.പി. എം നേതാവ് പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയതക്കെതിരെയുള്ള പ്രതിരോധത്തിനും വികസന തുടർച്ചയ്ക്കും ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തു വർഷം മുമ്പത്തെ യു ഡി എഫ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും ഓർത്താൽ കേരളത്തിന് ഒരു തിരിച്ചു പോക്കിനെ കുറിച്ച് ആലോചിക്കുവാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകോത്തര നിലവാരത്തിലുള്ള കേരളത്തിൻ്റെ വികസനം തുടരുവാൻ ഇടതു പക്ഷ ഭരണം നിലനിർത്തേണ്ടതുണ്ടെന്ന് ഇടതു മുന്നണി ബാലുശ്ശേരി മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കെ.എം സച്ചിൻ ദേവ് പറഞ്ഞു. കെ. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എം ഷാജി, എം ജയകൃഷ്ണൻ മാസ്റ്റർ, വി. ജയലാൽ, പി.എം സുരേഷ് ബാബു, എ. എം വേലയുധൻ എന്നിവർ സംസാരിച്ചു. അത്തോളി അത്താണി മുതൽ ഹൈസ്കൂൾ വരെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു.

