- നാട്ടുകാരുടെ പ്രിയപ്പെട്ട ടാക്സിക്കാരനായി ലാൽ
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രത്തിന് തുടരും എന്ന് പേരിട്ടു. രജപുത്ര ഫിലിംസിൻ്റെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാലിനൊപ്പം ശോഭന വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 15 വർഷത്തിന് ശേഷമാണ് മലയാളികളുടെ ഇഷ്ട ജോഡി ഒന്നിക്കുന്നത്. മോഹൻലാലിൻ്റെ 360 മത്തെ ചിത്രമാണിത്.
നാട്ടിൻ പുറത്തെ ഏവർക്കും പ്രിയങ്കരനായ ടാക്സി ഡ്രൈവർ ഷൺമുഖൻ്റെ വേഷമാണ് ലാലിന്. കുടുംബിനിയായി ശോഭന വേഷമിടുന്നു. കെ. ആർ സുനിലിൻ്റേതാണ് കഥ. സുനിലിനൊപ്പം സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി
