അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കിയ മത്സ്യബന്ധന വലകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ നിർവഹിച്ചു. 20000 രൂപ വിതം വിലവരുന്ന വലകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്.

ആനപ്പാറ പുഴയോരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർ വി. എൻ. ജയചന്ദ്രൻ, ബ്ലോക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.ടി. ശേഖർ എന്നിവർ ആശംസകളർപ്പിച്ചു. പി.പി. ചന്ദ്രൻ സ്വാഗതവും ഫിഷറീസ് പ്രൊമോട്ടർ സോഫിയ നന്ദിയും പറഞ്ഞു.

