കോഴിക്കോട് : വലിയങ്ങാടിയിൽ പഴകിയ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. അത്തോളി സ്വദേശികളായ ബഷീർ, അഷ്റഫ്, കിണാശ്ശേരി സ്വദേശി ജബ്ബാർ
എന്നിവരാണ് മരണപ്പെട്ടത്.

വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫിസിൻ്റെ കെട്ടിട ഭാഗമാണ് തകർന്നത്.
പൊളിക്കാനിട്ടിരുന്ന കെട്ടിടത്തിൽ ചില കച്ചവട സ്ഥാപനങ്ങൾ ഗോഡൗണുകളായി ഉപയോഗിച്ചുവരികയായിരുന്നു. വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് കെട്ടിടത്തിൻ്റെ സൺഷേഡ് തകർന്ന് വീഴുകയായിരുന്നു. അഞ്ചു പേർക്ക് പരിക്ക് പറ്റിയിരുന്നു.

മരണപ്പെട്ട ബഷീർ വർഷങ്ങളായി വലിയങ്ങാടിയിൽ നിന്ന് പലചരക്ക് എടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ആളാണ്. വെങ്ങളത്താണ് തറവാട്. കുറച്ച് കാലം മുമ്പ് അത്തോളി കുനിയിൽ കടവിലേക്ക് താമസം മാറുകയായിരുന്നു.
അഷ്റഫ് കണ്ണിപ്പൊയിൽ സ്വദേശിയാണ്. ലോഡിംഗ് തൊഴിലാളിയാണ്.

