അത്തോളി : സർവ്വശിക്ഷാ കേരളം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഭാഗമായി അത്തോളി ഗവ: വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വയറിങ്, പ്ലംബിങ്,മരപ്പണി, കൃഷി, ഫാഷൻ ഡിസൈനിങ്, ഭക്ഷ്യസംസ്കരണം എന്നീ ഏഴ് മേഖലകളിലായി കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം നടന്നു.

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്. എസ്.കെ പന്തലായനി ബ്ലോക്ക് പ്രൊജക്റ്റ് കോഓഡിനേറ്റർ എം.മധുസൂധനൻ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ഷിജു വി.എം അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെംബർ രാജൻ കെ.എം, വികാസ് ,സ്വപ്ന, സജ്ന എം.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി സുനു വി.ആർ സ്വാഗതവും ശ്രീമതി ഫാത്തിമ മുഹ്സിന നന്ദിയും പറഞ്ഞു.

