അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം’സ്മൃതിലയം’ 2026 നോടനുബന്ധിച്ച് കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഫോട്ടോ അനാഛാദനവും പുഷ്പാർച്ചനയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം പി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു.
വായനശാല കവാടത്തിലെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സ്വാഗത സംഘം ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് അനിൽ മാസ്റ്റർ, കെ.ടി ശേഖർ, മണി ചെമ്പകം എന്നിവർ സംസാരിച്ചു.
നാളെ (ബുധൻ) രാവിലെ 9.30 മുതൽ വെെകീട്ട് 5 വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജില്ലാതല കരോക്കെ ഗാനാലാപന മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടക്കും. 5.30 ന് സാംസ്കാരിക സമ്മേളനം കെ.എം.സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വർഷ മുഖ്യാതിഥിയാകും. സജിത് ഏവൂരേത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ഗാനരചയിതാവ് ബി.കെ.ഹ രിനാരായണന് സമ്മാനിക്കും. പൂക്കാട് കലാലയം ഒരുക്കുന്ന നൃത്താഞ്ജലി, അത്തോളി ജിഎംയുപി സ്കൂൾ വിദ്യാർഥികളുടെ ‘ഞ്ച’ നാടകം, പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന ഗാന സന്ധ്യ തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും.
