അത്തോളി: കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ സ്ഥാപക അംഗവും പ്രസിഡണ്ട് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും അത്തോളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന വി കണാരൻ്റെ പതിനാലാമത് ചരമദിനം സമുചിതമായി ആചരിച്ചു .
ആത്മവിദ്യാസംഘം പ്രസിഡണ്ട്, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച, അത്തോളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ത്രിതല പഞ്ചായത്ത് മെമ്പർമാർ എന്നിവരെ അനുമോദിച്ചു.
അനുമോദന യോഗം ആർജെഡി ജില്ലാ വൈസ് പ്രസിഡണ്ട് എൻ നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ അംഗം കെ ടി ബാബു അധ്യക്ഷത വഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ടി കെ കരുണാകരൻ, എൻ പ്രദീപൻ, ആർ കെ രവി, ഇ അനിൽകുമാർ, സി വിജയൻ , ശാന്തി മാവിട്ടിൽ, എ എം സരിത,
കെ രത്നാകരൻ, കെ കെ ദയാനന്ദൻ , കെ എ കെ ഷമീർ ,
ടിപി അശോകൻ , പ്രസന്ന എന്നിവർ സംസാരിച്ചു. കെഎം ശിവാനന്ദൻ സ്വാഗതവും ആത്മവിദ്യാ സംഘം സംസ്ഥാന സെക്രട്ടറി വി ജയലാൽ നന്ദിയും പറഞ്ഞു.
