അത്തോളി : ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ജില്ലാതല കവിതാ രചനാ മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വൈഗ സിദ്ധാർത്ഥ് എ.എം ( ജി വി എച്ച് എസ് എസ് അത്തോളി ) ഒന്നാം സ്ഥാനവും ഫാത്തിമ ഷെഹല കെ ( ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ ചാലിയം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ അമൃതവർഷിണി പി ( പേരാമ്പ്ര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ)
ഒന്നാം സ്ഥാനവും നേദിക എസ് ( എസ്.ജി. എം എച്ച് എസ് എസ് കൊളത്തൂർ ) രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഫെബ്രുവരി 11 ന് വൈകിട്ട് 5.30 ന് കുമുള്ളിയിൽ നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
