കൂമുള്ളി : പീഡിയാട്രിക് എം ഡി യിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കണിയാറക്കൽ (ലക്ഷ്മിഭവൻ) റിട്ട: അധ്യാപകരായ സുഷമ – രാജൻ ദമ്പതികളുടെ മകൾ ഡോ: മഞ്ജുവിനെ പനങ്കുറ കുടുംബം അനുമോദിച്ചു.
കോറോത്ത് കോവിലകത്ത് വെച്ച് നടന്ന ചടങ്ങിൽ സുമതിയമ്മ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ജനാർദ്ദനൻ നായർ ഉപഹാര സമർപ്പണം നടത്തി. കുടുംബത്തിൽ പ്രായമുള്ള 10 പേരെ ആദരിച്ചു. ജ്യോതി പ്രകാശ്, രാജൻ, സുഷമ.കെ, കെ.ടി സുരേന്ദ്രൻ, പങ്കജാക്ഷൻ, ഇന്ദിരാമ്മ, ഹരിപനങ്കുറ, മനോജ് പനങ്കുറ, സജീവൻ, വിനോദ് കൊഴക്കോടൻ, ജിതിൻ, സീമ എന്നിവർ ആശംസയർപ്പിച്ചു. വിശ്വംൻ പനങ്ങാട് നന്ദി പറഞ്ഞു .തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.
