അത്തോളി : കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തദേശ സ്വയം ഭരണ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജി.വി.എച്ച് എസ് എസ് അത്തോളിയിൽ നടന്നു . അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. എ സുരേഷ്കുമാർ മുഖ്യാതിഥിയായി. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
സന്തോഷ് ചെറുവോട്ട് ക്ലാസ് നയിച്ചു .

പി ടി എ പ്രസിഡണ്ട് ഷിജു വി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് വി.ആർ സുനു, ജാഗ്രതാ സമിതി കൺവീനർ പി.എൻ ബിജിത സീനിയർ അസിസ്റ്റൻ്റ് കെ.പി. റാണി.എസ്.ആർ ജി കൺവീനർ വി.കെ സാബിറ എന്നിവർ ആശംസകൾ നേർന്നു . നൂറോളം വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു.
