അത്തോളി : അത്തോളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ രക്ഷാകർതൃ സമിതി തിരഞ്ഞെടുപ്പിൽ സമവായം. പ്രസിഡണ്ടായി വി എം ഷിജുവും, വൈസ് പ്രസിഡണ്ടായി ഫൈസൽ എറോത്തും, മദർ പിടിഎ പ്രസിഡണ്ടായി ഷിജില എ ടിയും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ അദ്ധ്യയനവർഷം പി.ടി.എ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചേരിതിരിഞ്ഞാണ് നടന്നിരുന്നത്. തുടർന്ന് ചുമതലയേറ്റ പി.ടി.എ ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സ്കൂളിനെ മികവിലേക്കെത്തിക്കുന്നതിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ യുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്നും ആക്ഷേപമുയർന്നിരുന്നു.
