അത്തോളി : കർഷക പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർ പുതുക്കിയ ആധാർ വിവരങ്ങൾ പെൻഷൻ പോർട്ടലിലും പുതുക്കണമെന്ന് കൃഷി ഓഫീസ് അധികൃതർ അറിയിച്ചു. അത്തോളിയിൽ 460 കഷകർക്കാണ് പെൻഷൻ ലഭിക്കുന്നത്. ഇതിൽ 293 പേർ വിവിധ കാരണങ്ങളാൽ ആധാർ വിവരങ്ങൾ പുതുക്കിയവരാണ്. ഇവർ പുതുക്കിയ ആധാർ വിവരങ്ങൾ സേവന പെൻഷൻ പോർട്ടലിലും പുതുക്കേണ്ടതുണ്ട്. ഇതിനായി ജനുവരി 19ന് തിങ്കളാഴ്ച്ച ആധാർ കാർഡുമായി കൃഷി ഭവനിൽ അധാർ കാർഡുമായി നേരിട്ടെത്തി പുതുക്കൽ നടപടി സ്വീകരിക്കേണ്ടതാണ്.
പെൻഷൻ വിതരണം ഈ മാസം 20 ന് നടക്കേണ്ടതുള്ളതിനാൽ നിശ്ചിത തിയ്യതിക്ക് ശേഷം പുതുക്കൽ നടത്താൻ സാധിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.
പുതുക്കൽ നടപടി പൂർത്തിയാക്കേണ്ട 293 പേരുടെ പട്ടിക പരിശോധിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
https://scan.page/nw90ZQ

