അത്തോളി: അത്തോളി അങ്ങാടിയിലെ സി. എച്ച് മുഹമ്മദ് കോയ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് തകർന്നത് വാഹനമിടിച്ച് . കുറ്റ്യാടിയിൽ നിന്ന് തൃശിനാപ്പള്ളിയിലേക്ക് ലോഡുമായി പോകുകയായിരുന്ന വാഹനമാണ് ഇടിച്ചത്. പുറത്തേക്ക് തള്ളി നിന്ന ലോഡ് ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ മേൽക്കൂരയിൽ ഇടിക്കുകയായിരുന്നു.
അടിത്തറയിൽ നിന്ന് തൂണുകളും മേൽക്കൂരയും ഉൾപ്പെടെയുള്ള ഭാഗം മറിഞ്ഞു വീണ നിലയിലാണ്. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ് പുനർ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ലീഗ് പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവും അത്തോളി സ്വദേശിയുമായ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം
യൂത്ത് ലീഗ് പ്രവർത്തകർ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ബസ് വെയിറ്റിംഗ് ഷെഡ്.
അത്തോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് സഹായകമായി ഇരിപ്പിട സൗകര്യത്തോടെ പണിത ബസ് വെയിറ്റിംഗ് ഷെഡ് ആകർഷണീയമായ നിലയിലാണ് പണി കഴിപ്പിച്ചത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ബസ് കാത്തിരിപ്പു കേന്ദ്രം.
