അത്തോളി: അത്തോളി അങ്ങാടിയിലെ സി. എച്ച് മുഹമ്മദ് കോയ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് തകർന്ന നിലയിൽ. വാഹനം ഇടിച്ചതാണെന്ന് കരുതുന്നു. അടിത്തറയിൽ നിന്ന് തൂണുകളും മേൽക്കൂരയും ഉൾപ്പെടെയുള്ള ഭാഗം മറിഞ്ഞു വീണ നിലയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.
മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവും അത്തോളി സ്വദേശിയുമായ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം
യൂത്ത് ലീഗ് പ്രവർത്തകർ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ബസ് വെയിറ്റിംഗ് ഷെഡ്.
അത്തോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് സഹായകമായി ഇരിപ്പിട സൗകര്യത്തോടെ പണിത ബസ് വെയിറ്റിംഗ് ഷെഡ് ആകർഷണീയമായ നിലയിലാണ് പണി കഴിപ്പിച്ചത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ബസ് കാത്തിരിപ്പു കേന്ദ്രം.
മേല്ക്കൂരയെ താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പു പൈപ്പുകള്‍ ഒടിഞ്ഞുവീണ നിലയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുളള മേല്‍ക്കൂരയുള്ള വെയിറ്റിങ് ഷെഡ് പൂർണ്ണമായും ഇടതുവശത്തേക്ക് ചരിഞ്ഞുവീണ നിലയിലാണ്.

