അത്തോളി: അബിൻ സരള ചികിത്സ സഹായ നിധിയിലേക്ക് ഒറ്റ ദിവസം കൊണ്ട് 80,000ത്തിലധികം രൂപ സമാഹരിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി.
അത്തോളി ഹൈസ്കൂൾ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ചൊവ്വാഴ്ച അവരുടെ യാത്രയിലൂടെയും പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്തും 81,738 രൂപ സമാഹരിച്ചത്.
ഹൈസ്കൂൾ പരിസരത്ത് ചേർന്ന് ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് അവർ തുക കൈമാറി.
ഷിജു അത്തോളിക്കാവ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പറും ചികിത്സാ സഹായ സമിതിയുടെ ചെയർമാനുമായ കെ എം രാജൻ, ട്രഷറർ ഷീബ രാമചന്ദ്രൻ എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. എ എം. വേലായുധൻ, പി.വി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ റെജി സിറ്റി. വേലായുധൻ കെ സി എന്നിവരും ഓട്ടോ തൊഴിലാളികളും ചടങ്ങിൽ സംബന്ധിച്ചു. സജീവൻ ശ്രേയസ് സ്വാഗതവും ലാലപ്പൻ നന്ദിയും പറഞ്ഞു.
