അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണം പദ്ധതികള്‍ പ്രകാരം ചട്ടിയില്‍ പച്ചക്കറി കൃഷി, എന്നിവയ്ക്ക് മുന്‍ഗണനാ ലിസ്റ്റ് പ്രകാരം തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നതിന് നവംബർ 5 മുതൽ 14 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ചട്ടിയില്‍ പച്ചക്കറി കൃഷിക്ക് 75 ശതമാനം സബ്സിഡിയനുസരിച്ച് 5 ചട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റിനു 1000 രൂപയാണ് വില. 250 രൂപ കര്‍ഷകര്‍ അടയ്ക്കണം. ഫല വൃക്ഷ തൈ കിറ്റിന് 400 രൂപയയാണ് വില. കര്‍ഷകര്‍ 100 രൂപ അടയ്ക്കണം.
ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നതിന് നടത്തുന്ന ക്യാമ്പുകളുടെ വിവരം ചുവടെ:
നവംബർ 5 ന് വാര്‍ഡ് 1,2,3 കൂമുള്ളി വായനശാല.സമയം ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ.
നവംബർ 6 ന് വാര്‍ഡ് 5, 15, 17 കാര്‍ഷിക കർമ്മസേന ഓഫീസ്, കൊടശ്ശേരി. ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ.
നവംബർ 7 ന് വാര്‍ഡ് 4 , സുനീഷ് നടുവിലയിൽ – വാർഡ് മെമ്പർ ഷോപ്പ്, കണ്ണിപ്പൊയിൽ. രാവിലെ 10.30 മുതൽ ഒന്നു വരെ. ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ വാര്‍ഡ് 7 ഏലിയോട്ടമ്പലത്തിനു സമീപം ബാബുവിന്റെ ഷോപ്പ്.
നവംബർ 8 ന് വാര്‍ഡ് 6 , 14 കുടക്കല്ല് അങ്ങാടി ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ.
നവംബർ 12 ന് വാര്‍ഡ് 16.അത്തോളി ഗ്രാമ പഞ്ചായത്ത് ഹാൾ. രാവിലെ 10.30 മുതൽ 1 വരെ. അന്ന് തന്നെ രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെ വാർഡ് 13.
നവംബർ 13 ന് വാര്‍ഡ് 8,9 പ്രിയദർശിനി വായനശാല ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ. വാര്‍ഡ് 10 , 11 കൊങ്ങന്നൂർ വായനശാല ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ.
നവംബർ 14 ന് വാർഡ് 12 കുനിയിൽക്കടവ് നാസിഫ് ഖാന് വീട്. ഉച്ചക്ക് ശേഷം 2 മുതൽ 4.30 വരെ.
ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ തുക അടയ്ക്കേണ്ടാതാണ്. നികുതി രസീത് (2024-25), റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സമര്‍പ്പിക്കണം. ക്യാമ്പുകളിൽ പണം അടയ്ക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉണ്ടാവില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു
