അത്തോളി: അത്തോളി കുനിയിൽ കുളം വാർഡു മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ശുചീകരിച്ചു. പായൽ നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന കുളം പതിനഞ്ചാം വാർഡ് മെംബർ ടി.ജിനിഷയുടെ നേതൃത്വത്തിൽ പരിസര പ്രദേശത്തെ ആളുകൾ ചേർന്ന് വൃത്തിയാക്കുകയായിരുന്നു.

ഗ്രാമ പഞ്ചായത്ത് മെംബർ എം. ജയകൃഷ്ണൻ മാസ്റ്റർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കുളത്തിൽ തോണിയിറക്കിയും കുളത്തിൽ ഇറങ്ങിയുമാണ് അടിഞ്ഞുകൂടിയ ആഫ്രിക്കൻ പായൽ നീക്കം ചെയ്തത്.
കുളത്തിലെ വെള്ളം കാണാൻ സാധിക്കാത്ത നിലയിൽ പായൽ നിറഞ്ഞു നിൽക്കുന്ന അവസ്ഥയായിരുന്നു. കുളം ശുചീകരിച്ച് ഉപയോഗപ്രദമാക്കണമെന്ന് കഴിയഞ്ഞ ഭരണ സമിതിയുടെ കാലത്ത് തന്നെ നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആധുനിക നിലവാരത്തിൽ കുളം നവീകരിക്കാൻ പുതിയ ഭരണ സമിതി പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.

