അത്തോളി: കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി അത്തോളി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ അത്തോളി വിഷൻ്റെ സഹകരണത്തോടെ അകം പുറം എന്ന പേരിൽ കുട്ടികളുടെ നാടക കളരി സംഘടിപ്പിക്കുന്നു. ക്രിസ്മസ് ദിനത്തിൽ ( ഡിസംബർ 25 ) അത്തോളി ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിന് പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ ലിനീഷ് നരയംകുളം നേതൃത്വം നൽകും. മുപ്പത് വർഷത്തോളമായി കുട്ടികളുടെ നാടക രംഗത്ത് പ്രവർത്തിക്കുന്ന ലിനീഷ് കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഡവലപ്മെൻ്റ് ഏജൻസി ഏർപ്പെടുത്തിയ ഭാരത് സേവക് സമാജ് പുരസ്കാര ജേതാവാണ്. അമച്വർ – പ്രൊഫഷണൽ – സ്കൂൾ നാടകങ്ങളിൽ സജീവമായ ഇദ്ദേഹം കോഴിക്കോട് സംഗമം തിയേറ്റേഴ്സ്, വടകര വരദ, മലബാർ തിയേറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിൽ അഭിനയിച്ചിട്ടുണ്ട്.
നാടക കളരിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ https://forms.gle/6nfLXfJ9qhwoMKYt7
ലിങ്ക് വഴിയോ 99471 32939 എന്ന വാട്സാപ് നമ്പറിലോ ഡിസംബർ 23 ന് വൈകീട്ട് 5 മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

