അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എ കെ മണി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സി. വിജയൻ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി അക്ഷയ് എസ് ബി. എൽഡിഎഫ് നേതാക്കളായ പി എം ഷാജി, സഫ്ദർ ഹാഷ്മി ജനകീയ വികസനമുന്നണി നേതാക്കളായ വി.എം.സുരേഷ്ബാബു, ടി.വിജയരാഘവൻ എന്നിവർ സംസാരിച്ചു.
യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് സി.പി എമ്മിലേക്ക് കടന്നുവന്ന വി.എം.സതീശനെ എ.കെ മണിമാസ്റ്റർ രക്തപതാക നൽകി സ്വീകരിച്ചു. ചടങ്ങിൽ പി ശശികുമാർ അധ്യക്ഷത വഹിച്ചു. വി.വി.ബാബു സ്വാഗതവും കെ. സുന്ദരൻ നന്ദിയും പറഞ്ഞു.
