ഉള്ളിയേരി : താമരശ്ശേരിയിൽ നിന്നും രാത്രി 9.15 ന് കൊയിലാണ്ടിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്. ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എം.എൽ.എ. സച്ചിൻ ദേവിനും നിവേദനം സമർപ്പിച്ചു. രാഷ്ട്രീയ യുവജനതാദൾ ബാലുശ്ശേരി നിയോജകമണ്ഡലം അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ അരുൺ നമ്പിയാട്ടിലാണ് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയത്. കോറോണാ മഹാമാരിക്ക് മുമ്പ് കെ.എസ്. ആർ.ടി.സി താമരശ്ശേരിയിൽ നിന്നും രാത്രി 9.15ന് കൊയിലാണ്ടിയിലേക്ക് സർവീസ് നടത്താറുണ്ടായിരുന്നു.
താമരശ്ശേരിയിൽ നിന്നും രാത്രി 7.55ന് ശേഷം കൊയിലാണ്ടിയിലേക്ക് നിലവിൽ
കെ.എസ്. ആർ.ടി.സി സർവീസ് ഇല്ല.
താമരശ്ശേരിയിൽ നിന്ന് രാത്രി 8.15 നുള്ള ബസ് ഉള്ളിയേരി വരെയാണ് സർവീസ് നടത്തുന്നത്. 8.15ന് ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ജീപ്പുകളും ഓട്ടോകളും ആശ്രയിക്കേണ്ട സാഹചര്യമാണ്. വയനാടിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ജോലികഴിഞ്ഞ് വരുന്നവർക്കും, വിദ്യാർത്ഥികൾക്കും, മറ്റു യാത്രക്കാർക്കും വലിയ യാത്രാ പ്രതിസന്ധി നേരിടുകയാണ്.

8.30ന് താമരശ്ശേരിയിൽ നിന്നും സർവ്വീസ് തുടങ്ങുന്ന ബസ് 9.00ന് ബാലുശ്ശേരി, 9.20ന് ഉള്ളിയേരി, 9.40ന് കൊയിലാണ്ടി എത്തിച്ചേരാം. കൊയിലാണ്ടിയിൽ നിന്നും തിരിച്ച് 9.50ന് യാത്ര തുടങ്ങി 10.10ന് ഉള്ളിയേരി, 10.30ന് ബാലുശ്ശേരി, 11.00ന് താമരശ്ശേരി എത്തിച്ചേരാനാവും.
ഇത് കണ്ണൂർ ജില്ലയിൽ നിന്നും മറ്റും വരുന്ന യാത്രക്കാര്ക്കും ഏറെ ഗുണകരമായിരിക്കും.
രാതി 9.15 ന് യാത്ര തുടങ്ങുന്ന ബസ്സ് 9.45 ബാലുശ്ശേരി, 10.05 ഉള്ളിയേരി 10.25 ന് കൊയിലാണ്ടിഎത്തും.
കൊയിലാണ്ടിയിൽ നിന്ന് ഈ ബസ്റ്റ് 10.35 ന് തിരിച്ച് ഉള്ളിയേരി വരെ സർവ്വീസ് നടത്തണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഉള്ളിയേരിയിൽ രാത്രി എത്തുന്ന ബസ്സ് ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ മുൻപ് ഗ്രാമപഞ്ചായത്ത് വഴി ലഭ്യമായിരുന്നതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
