അത്തോളി : കൂമുള്ളിയിൽ ആശുപത്രി മാലിന്യം വയലിൽ തള്ളി. അത്തോളിയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ നിന്നുള്ള മാലിന്യമാണ് വാഹനത്തിൽ കൊണ്ടുവന്ന് വയലിൽ തള്ളിയത്. നാട്ടുകാർ ഇടപെട്ടതോടെ മാലിന്യം തിരികെ എടുത്ത് ചാക്കിലാക്കി കൊണ്ടുപോയി.
റോഡിലും വയലിലും ആശുപത്രി മാലിന്യം ചിതറിക്കിടക്കുന്നത് കണ്ട് നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. തുടർന്ന് രണ്ട് പേർ സ്ഥലത്തെത്തി. അവരെ വയലിൽ ഇറക്കി നാട്ടുകാർ മാലിന്യം പെറുക്കിച്ചു.
