അത്തോളി : ജി.വി.എച്ച്.എസ്.എസ് അത്തോളിയിൽ സമഗ്ര പഠന പിന്തുണാ പരിപാടിയുടെ ഭാഗമായി 8,9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. എസ്.സി.ഇ ആർ.ടി കൈറ്റ് അധ്യാപക റിസോഴ്സ് അംഗമായ ഡോ. എ സുരേഷ് കുമാർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനു . വി.ആർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം.പി സജ്ന ആശംസകൾ നേർന്നു. സമഗ്ര പഠന പിന്തുണ കൺവീനർ സജിത വി. വി സ്വാഗതവും എസ്.ആർ ജി കൺവീനർ സാബിറ വി.കെ നന്ദിയും പറഞ്ഞു.
