അത്തോളി : ഡോ : പി സുരേഷ് രചിച്ച ‘മറതി’ നോവൽ വിഷയമാക്കി അത്തോളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പേസ് കലാസംസ്കാരിക സംഘടന പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. നാളെ (27 സെപ്റ്റംബർ ശനി) വൈകിട്ട് നാലുമണിക്ക് അത്തോളി ഹൈസ്കൂളിന് സമീപത്തെ സ്പേസ് ഓഫീസിൽ വച്ച് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന സദസ്സാണ് മറതിയെ കുറിച്ച് സംസാരിക്കുന്നത്.

നോവലിസ്റ്റ് പി സുരേഷ് പങ്കെടുക്കും. ശ്രീജിത്ത് ശ്രീവിഹാർ പുസ്തകാവതരണം നടത്തും.
