അത്തോളി : അത്തോളി ജി.എം. യു.പി. സ്കൂളിന് സമഗ്ര ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം 4 ക്ലാസ് മുറികളടങ്ങിയതാണ്.
അക്കാദമിക മികവിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് സർക്കാറും വിദ്യാഭ്യാസ വകുപ്പും ജനപ്രതിനി
ധികളും രക്ഷാകർതൃ സമിതികളും നടത്തിയ ഇടപെടലുകളുടെ ഫലമായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിൻ്റെ വികസന പദ്ധതികളിലൊന്നു കൂടി സാക്ഷാത്കരിക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
എൽഎസ് എസ്, യു എസ് എസ് വിജയികൾക്കും മറ്റ് ഉന്നത വിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു.
അബ്ദുൾ ഹമീദ് പാണക്കാടിൻ്റെ ഓർമ്മയ്ക്ക് കുടുംബാംഗങ്ങൾ ലൈബ്രറി പുസ്തകങ്ങളും അലമാരയും വിദ്യാലയത്തിന് സമർപ്പിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ ജസ്ലീൽ കെ റിപ്പോർട്ടവതരിപ്പിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് സി.കെ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സരിത എ.എം , വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ,ഡോ. എ.കെ. അബ്ദുൾ ഹക്കീം (ഡി.പി.സി, എസ്.എസ്.കെ കോഴിക്കോട്), എം.മധുസൂദനൻ
(ബി.പി.സി പന്തലായനി), എം.ജയകൃഷ്ണൻ മാസ്റ്റർ, സുനിൽ കൊളക്കാട്, ടി.പി.അബ്ദുൾ ഹമീദ്, പത്മ ഗിരീഷ്, കെ.എം.ശിവാനന്ദൻ, അസീസ് കരിമ്പയിൽ, പി.ടി.എ പ്രസിഡണ്ട് സാദിഖ് എം.കെ.
രാജി രശ്മി (എം.പി.ടി.എ.ചെയർപേഴ്സൺ)
വിനിഷ ഷാജി (എസ് എം സി ചെയർ പേഴ്സൺ) എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ലീന എം. സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി രാജു കെ നന്ദിയും പറഞ്ഞു.
