കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
മംഗലാപുരത്ത് ബി ഫാം വിദ്യാർത്ഥിയാണ്. മൂന്ന് ദിവസം മുമ്പാണ് സുഹൃത്തായ ബഷീറുദ്ദീൻ്റെ വീട്ടിലെത്തിയതെന്നാണ് വിവരം.
ആയിഷ കോഴിക്കോട്ട് എത്തിയിരുന്നെങ്കിലും സ്വന്തം വീട്ടിലേക്ക് പോയിരിന്നില്ലത്രെ. കോഴിക്കോട് ജിമ്മിൽ ട്രെയിനറായ ബഷീറുദ്ദീൻ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദ്ദിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.
