കൂമുള്ളി : കലാ പ്രവർത്തകരുടെ സംഘടനയായ നന്മ അത്തോളി യൂണിറ്റ് ഓണാഘോഷം നടത്തി. മേഖല പ്രസിഡണ്ടും ജില്ലാ കമ്മറ്റി അംഗവുമായ ജയ പ്രകാശ് നന്മണ്ട ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് ജിജുലാൽ ബോധി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രവി കോറോത്ത് ആശംസയർപ്പിച്ചു.
സെക്രട്ടറി ലിന സ്വാഗതവും അനിൽകുമാർ നന്ദി പറഞ്ഞു.പാട്ടും നൃത്തവും ഓണ മത്സര കളികളും കൊണ്ട് ഒത്തു ചേരൽ
വ്യത്യസ്തമായി. ഇരുപത്തഞ്ചോളം കലാ പ്രവർത്തകർ പങ്കെടുത്തു. സൃഷ്ടി ക്രിയേഷൻസ് കൂമുള്ളിയിൽ ഓണപ്പരിപാടികൾ നടന്നത് . രാവിലെ 10 മണിക്ക് പൂക്കളമിട്ട് തുടങ്ങി. ഉച്ചവരെ കലാപരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഓണ സദ്യ ഉണ്ടായി. അത്തോളി യൂണിൻ്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു . ഓണാഘോഷ പരിപാടിക്ക് സബിത തുഷാരം നന്ദി പറഞ്ഞു.
